Saturday, 22 October 2011
Wednesday, 25 May 2011
ഫോർട്ടുകൊച്ചി ബീച്ച്
ഓർമ്മകളിലൂടെ..........2
(2 ജനുവരി 1984)
ഞാൻ തിരമാലകളെ നോക്കിയിരുന്നു. തിരമാലകൾ കരയെ ചുംബിച്ചുകൊണ്ടിരുന്നു. ആ ചുംബനത്തിൽ കര സംതൃപ്തിയോടെ മയങ്ങി കിടന്നു. ജനുവരി ഒന്നിനു് ഫോർട്ടുകൊച്ചി ബീച്ച് ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്.
ജനങ്ങളാൽ ബീച്ച് നിറഞ്ഞിരുന്നു. കൃസ്തുവും,കൃഷണനും,ഹനുമ്മാനും,ഭിക്ഷക്കാരനും, അങ്ങനെ പലരും വേഷപ്രചന്നരായി ഓടി നടന്നു.മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാനുള്ള ശ്രമത്തിലായിരുന്നു പലരും.
ഞാൻ അസ്തമയ സൂര്യനെ നോക്കിയിരുന്നു.
കാപഠ്യം നിറഞ്ഞ ഈ മനുഷ്യരെ കാണാൻ വയ്യെന്ന പോലെ സൂര്യൻ തന്റെ മുഖം മടിയിൽ പൂഴ്ത്തി.
ഞാൻ എണീറ്റു നട്ന്നു.
വഴിയോരത്തെ പള്ളിയിൽ അച്ചൻ കുഞ്ഞാടുകളോടു ചോദിച്ചു: നിങ്ങൾക്ക് ദൈവത്തിൽ വിശ്വവാസമുണ്ടോ?
Subscribe to:
Posts (Atom)